Connect with us

india- china border issue

ലഡാക്കില്‍ സേനാ പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും

ഇന്ത്യയും ചൈനയും തിങ്കളാഴ്ചയോടെ സൈനികരെ പിന്‍വലിക്കുന്നത് പൂര്‍ത്തിയാക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ലഡാക്കിലെ ഗോഗ്ര- ഹോട്ട് സ്പ്രിംഗ്‌സില്‍ നിന്ന് മുഖാമുഖം നിലയുറപ്പിച്ച സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഷാംഗ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്‌ബെക്കിസ്ഥാനിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായാണ് നിര്‍ണായക തീരുമാനം.

ഇരു സൈനികരും പിന്‍മാറ്റം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും തിങ്കളാഴ്ചയോടെ സൈനികരെ പിന്‍വലിക്കുന്നത് പൂര്‍ത്തിയാക്കും. പ്രദേശത്തെ താത്കാലിക നിര്‍മിതികളും മറ്റ് പശ്ചാത്തലസൗകര്യങ്ങളും ഇരുപക്ഷവും പൊളിക്കും.

മുഖാമുഖം നിലയുറപ്പിക്കുന്നതിന് മുമ്പുള്ള സ്ഥിതി ഇവിടെ പുനഃസ്ഥാപിക്കും. ഗല്‍വാന്‍ മേഖലയില്‍ 2020 ജൂണില്‍ ഇരുസൈനികരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിക്കുകയും 40ലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരുക്ക് പറ്റുകയോ ചെയ്തിരുന്നു.

---- facebook comment plugin here -----

Latest