Connect with us

Kerala

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനധ്യാപികയെ തടഞ്ഞ സംഭവം: സ്‌കൂള്‍ മാനേജറെ പ്രതി ചേര്‍ത്തു

സംഭവത്തില്‍ സ്‌കൂള്‍ മാനേജരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി ഡിഇഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Published

|

Last Updated

കൊല്ലം | കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ സ്‌കൂള്‍ മാനേജറെ പ്രതി ചേര്‍ത്ത് പോലീസ്. സ്‌കൂള്‍ മാനേജര്‍ സുരേഷ് കുമാറിനെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. സ്‌കൂള്‍ പ്രധാനാധ്യാപികയായ സിന്ധു എസ് നായരെ തടയാന്‍ സെക്യൂരിറ്റിക്ക് നിര്‍ദേശം നല്‍കിയതിനാണ് മാനേജര്‍ക്കെതിരെ കേസ്.

സംഭവത്തില്‍ സ്‌കൂള്‍ മാനേജരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി ഡിഇഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കെഇആര്‍ ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ പ്രധാനാധ്യാപികയെ മാറ്റി നിര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഡിഇഒ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ കൊല്ലം ഡിഡിഇക്ക് കൈമാറിയിരുന്നു. സംഭവത്തില്‍ വിശദീകരണം ചോദിച്ച് ഡിഡിഇ സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

---- facebook comment plugin here -----

Latest