Connect with us

National

മണിപ്പൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ക്യാമ്പില്‍ നിന്ന് ആയുധങ്ങള്‍ മോഷണം പോയ സംഭവം; ആറുപേര്‍ അറസ്റ്റില്‍

അറസ്റ്റിലായവരുടെ പേരുവിവരങ്ങളും ആയുധങ്ങള്‍ കണ്ടെത്തിയ സ്ഥലത്തെക്കുറിച്ചും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Published

|

Last Updated

ഇംഫാല്‍| മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ക്യാമ്പില്‍ നിന്ന് ആയുധങ്ങള്‍ മോഷണം പോയ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയാണ് ചിങ്കാരാലിലെ സേനയുടെ ക്യാമ്പിലെത്തി സംഘം നാല് റൈഫിളുകളും ഒരു എകെ ഘട്ടക് തോക്കും വെടിക്കോപ്പുകളും മോഷ്ടിച്ചത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങളും ആയുധങ്ങള്‍ കണ്ടെത്തിയ സ്ഥലത്തെക്കുറിച്ചും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

സംഭവം നടന്ന അന്ന് രാത്രി ഈ പ്രദേശത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പാംഗേയിയിലുള്ള മണിപ്പൂര്‍ പോലീസ് ട്രെയിനിങ് കോളജില്‍ അതിക്രമിച്ച് കയറിയ ഗ്രാമ വളന്റിയര്‍മാര്‍ക്കുനേരെ പോലീസ് വെടിയുതിര്‍ത്തിരുന്നു. സംഭവത്തില്‍ ഒരാള്‍ മരിച്ചിരുന്നു. മൂന്ന് പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. ആയുധങ്ങള്‍ തേടിയാണ് വളന്റിയര്‍മാര്‍ സംഭവസ്ഥലത്ത് എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.