Kerala
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ക്ക് ക്രൂരമര്‍ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
ആനകളെ പല ദിവസങ്ങളിലായി ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
കൊച്ചി | ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളെ പാപ്പാന്മാര്‍ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആനകളെ പല ദിവസങ്ങളിലായി ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
ഇതിന് പിന്നാലെ സംഭവത്തില്‍ വനംവകുപ്പ് കേസെടുക്കുകയും പാപ്പാന്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ആനകളുടെ പരുക്ക് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പാപ്പാന്‍മാരെ ദേവസ്വം ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.







