Connect with us

Refugee tragedy

അമേരിക്കയില്‍ കണ്ടെയ്‌നര്‍ ട്രക്കിനുള്ളില്‍ ശ്വാസംമുട്ടി 44 അഭയാര്‍ഥികള്‍ മരിച്ചു

മെക്‌സിക്കോയില്‍ നിന്ന് അമേരിക്കയിലേക്ക് കടന്ന അഭയാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന

Published

|

Last Updated

ന്യൂയോര്‍ക്ക് | അമേരിക്കയില്‍ വന്‍ അഭയാര്‍ഥി ദുരന്തം. കൂറ്റന്‍ കണ്ടെയ്‌നര്‍ ട്രക്കിനുള്ളില്‍ കയറി അമേരിക്കയിലേക്ക് കടന്ന 44 പേര്‍ ശ്വാസംമുട്ടി മരിച്ചു. 16 പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെക്‌സാസിലെ സെന്റ് ആന്റിനോയിലാണ് ദുരന്തം.

മെക്‌സിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കടന്ന അഭയാര്‍ഥികളാണ് മരിച്ചതെന്നാണ് സൂചന. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകട വിവരം അറിഞ്ഞ് മെകിസിക്കന്‍ ഭാരവാഹികള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. അപകടത്തില്‍പ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

 

 

 

Latest