Connect with us

rainbow team

വേനല്‍ചൂടില്‍ സഹജീവികള്‍ക്ക് ദാഹജലം നല്‍കി മഴവില്‍ സംഘം

ജില്ലയില്‍ അരലക്ഷം തണ്ണീര്‍ കുമ്പിളുകള്‍ സ്ഥാപിക്കും

Published

|

Last Updated

കോഴിക്കോട് | വേനല്‍ചൂടില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ദാഹജലം നല്‍കി മഴവില്‍ സംഘം പ്രവര്‍ത്തകര്‍. ജില്ലയില്‍ അരലക്ഷം തണ്ണീര്‍ കുമ്പിളുകള്‍ സ്ഥാപിക്കും. ‘സഹജീവികള്‍ക്ക് ദാഹജലം’ എന്ന പ്രമേയത്തിലാണ് മഴവില്‍ സംഘം പ്രവര്‍ത്തകര്‍ തണ്ണീര്‍കുമ്പിള്‍ സ്ഥാപിക്കുന്നത്.

എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റാഫി അഹ്സനി കാന്തപുരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാ ജീവികള്‍ക്കും അവകാശപ്പെട്ടതാണ് ഭൂമിയിലെ വിഭവങ്ങളെന്ന സന്ദേശം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി റാഷിദ് നടമ്മല്‍പൊയില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം യാസീന്‍ ഫവാസ്, വാരിസ് സഖാഫി, മുഹമ്മദ് സിനാന്‍, അഫ്‌സല്‍ പങ്കെടുത്തു

 

ഫോട്ടോ: ‘തണ്ണീര്‍ കുമ്പിള്‍’ പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റാഫി അഹ്സനി കാന്തപുരം നിര്‍വഹിക്കുന്നു.

 

Latest