Connect with us

International

ഖത്തറില്‍ 80 ശതമാനം ആളുകളും രണ്ട് ഡോസ് കൊവിഡ് വാക്സീന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ഖത്തറില്‍ പുതിയതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിലും ക്രമാനുഗതമായ കുറവ് ഉണ്ടായിട്ടുണ്ട്.

Published

|

Last Updated

ദോഹ| ഖത്തറില്‍ ജനസംഖ്യയുടെ 80 ശതമാനം ആളുകളും കൊവിഡ് വാക്സീന്റെ രണ്ട് ഡോസും സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 4,653,019 വാക്സീന്‍ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 5,605 ഡോസ് വാക്സീന്‍ വിതരണം ചെയ്തു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് ഖത്തറില്‍ കൊവിഡ് വാക്സിനേഷന്‍ പദ്ധതി ആരംഭിച്ചത്. 2021 മെയ് 16 മുതല്‍ 12 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സീന്‍ നല്‍കി തുടങ്ങി. ഇതിന് പുറമെ ബൂസ്റ്റര്‍ ഡോസും ഖത്തറില്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ഖത്തറില്‍ പുതിയതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിലും ക്രമാനുഗതമായ കുറവ് ഉണ്ടായിട്ടുണ്ട്.

ഖത്തറില്‍ ശനിയാഴ്ച 82 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 164 പേര്‍ കൂടി ഇന്നലെ രോഗമുക്തി നേടി. ആകെ 2,33,116 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്. 604 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്.

Latest