Connect with us

kottayam murder

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പോലീസ് സ്‌റ്റേഷന് മുമ്പില്‍ തള്ളി

വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്; പ്രതിയായ ഗുണ്ടാ നേതാവ് കസ്റ്റഡിയില്‍

Published

|

Last Updated

കോട്ടയം | നഗരത്തില്‍ യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പ്രതി പോലീസ് സ്‌റ്റേഷന് മുന്നിലെത്തിച്ചു. കോട്ടയം വിമലഗിര സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കെ ഡി ജോമോന്‍ കെ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്റെ മൃതദേഹം തോളിലിട്ട് പ്രതി കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഷാന്‍ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നഗരത്തിലെ വലിയ ക്രിമിനലായ പ്രതി ജോമോനെ അടുത്തിടെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ജോമോനുമായി തര്‍ക്കത്തിലുള്ള സൂര്യന്‍ എന്നയാളുടെ സുഹൃത്താണ് ഷാന്‍ ബാബു. ഷാന്റെ പേരില്‍ പ്രത്യേക ക്രിമിനല്‍ കേസുകളൊന്നുമില്ലെന്നാണ് വിവരം. സൂര്യനോടുള്ള വിരോധം തീര്‍ക്കാന്‍ ഷാനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്.