Connect with us

National

ഗോവയില്‍ വീടിന്റെ ടെറസില്‍ അലങ്കാരച്ചെടികള്‍ക്കൊപ്പം കഞ്ചാവ് വളര്‍ത്തി; പ്രതി പിടിയില്‍

നേരത്തെ 40 ഗ്രാം എംഡിഎംഎ പൗഡറും 55 ഗ്രാം ചരസും പിടിച്ചെടുത്ത കേസില്‍ പ്രതിയെ പോലീസ് പിടികൂടിയിരുന്നു.

Published

|

Last Updated

ഗോവ |വീടിന്റെ ടെറസില്‍ അലങ്കാരച്ചെടികള്‍ക്കൊപ്പം കഞ്ചാവ് വളര്‍ത്തിയ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍. നോര്‍ത്ത് ഗോവയില്‍ താമസിക്കുന്ന ജേയ്‌സണ്‍ ആണ് അറസ്റ്റിലായത്.

പ്രതി അനധികൃതമായി കഞ്ചാവ് വളര്‍ത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വീട്ടില്‍ പരിശോധനക്കെത്തിയത്. പരിശോധനയില്‍ 33 കഞ്ചാവ് തൈകളും 10 ഗ്രാം കഞ്ചാവും 40000 രൂപയും കണ്ടെടുത്തു.

40 ഗ്രാം എംഡിഎംഎ പൗഡറും 55 ഗ്രാം ചരസും പിടിച്ചെടുത്ത കേസില്‍ ജേയ്‌സനെ 2022ല്‍ പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു.

Latest