Connect with us

Kerala

ലോറി കുടുങ്ങിയതിനു പുറമെ വാഹനത്തിരക്കും; താമരശ്ശേരി ചുരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്ക്

പൂജ അവധി ആരംഭിച്ചതോടെ പതിവില്‍ കവിഞ്ഞ വാഹനങ്ങള്‍ റോഡിലിറങ്ങിയതും ഗതാഗത കുരുക്കിന് ഇടയാക്കിയിട്ടുണ്ട്.

Published

|

Last Updated

താമരശ്ശേരി | താമരശ്ശേരി ചുരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്ക്. ഇന്നലെ ഉച്ചക്കു ശേഷം 2.45ഓടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുകയാണ്. അടിവാരം മുതലാണ് കരുക്ക് അനുഭവപ്പെടുന്നത്.

എട്ടാം വളവില്‍ ലോറി കുടുങ്ങിയതോടെ ഇന്നലെ വൈകിട്ട് മുതല്‍ അര്‍ധരാത്രി വരെ കുരുക്ക് രൂപപ്പെട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ വീണ്ടും ഗതാഗതം സ്തംഭിക്കുകയായിരുന്നു. പൂജ അവധി ആരംഭിച്ചതോടെ പതിവില്‍ കവിഞ്ഞ വാഹനങ്ങള്‍ റോഡിലിറങ്ങിയതും ഗതാഗത കുരുക്കിന് ഇടയാക്കിയിട്ടുണ്ട്. അവധി ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികളും ചുരത്തില്‍ കുടുങ്ങി. വാഹനങ്ങളുടെ നിര ഏറെ ദൂരത്തില്‍ നീണ്ടുകിടക്കുകയാണ്.

ഇന്നലെ 16 ചക്രമുള്ള ലോറി കേടായി ചുരത്തില്‍ പെട്ടപ്പോള്‍ നന്നാക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. പിന്നീട് ക്രെയിനുപയോഗിച്ച് ലോറി എടുത്തുമാറ്റുകയായിരുന്നു.