Connect with us

ukrain- russia war

സൈന്യത്തിനെതിരായ വ്യാജ വാര്‍ത്തക്ക് റഷ്യയില്‍ തടവ് ശിക്ഷ

നിയമത്തില്‍ ഒപ്പിട്ട് പുടിന്‍; എല്ലാ സാമൂഹിക മാധ്യമങ്ങള്‍ക്കും നിയന്ത്രണം

Published

|

Last Updated

മോസ്‌കോ |  റഷ്യന്‍ സൈന്യത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ഇനി തടവ്. ഇത് സംബന്ധിച്ച നിയമത്തില്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍ ഒപ്പുവെച്ചു. റഷ്യക്കെതിരെ ഉപരോധം ആവശ്യപ്പെട്ടാല്‍ പിഴയോ, ജയില്‍ ശിക്ഷയോ അനുവദിക്കുന്ന ബില്ലിലും പുടിന്‍ ഒപ്പുവച്ചു. ഫേസ്ബുക്കിന് പിന്നാലെ ട്വിറ്റര്‍, യൂട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ക്കും റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തി.

സര്‍ക്കാര്‍ പുതിയ നിയമം പാസാക്കിയതോടെ റഷ്യക്കുള്ളിലെ സംപ്രേഷണം ബി ബി സി നിര്‍ത്തി. നിയമ നിര്‍മാണം സ്വതന്ത്ര പത്രപ്രവര്‍ത്തന പ്രക്രിയയെ കുറ്റകരമാക്കുന്നതായി ബി ബി സി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പറഞ്ഞു. ബി ബി സിക്ക് പിന്നാലെ സി എന്‍ എന്‍, ബ്ലൂംബെര്‍ഗ് എന്നീ മാധ്യമങ്ങളും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി.

അതിനിടെ, സമാധാനം ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ചയാവാമെന്നും പുടിന്‍ പറഞ്ഞു. യുക്രെയ്ന്‍- റഷ്യ മൂന്നാംവട്ട സമാധാന ചര്‍ച്ച ഉടനുണ്ടായേക്കും. എന്നാല്‍, ചര്‍ച്ച എവിടെ നടക്കുമെന്നതില്‍ വ്യക്തത വന്നിട്ടില്ല.