Connect with us

Kerala

സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിച്ച് ഐഎംഎ; എന്നാല്‍ ഉച്ചഭക്ഷണം കഴിക്കുന്ന ഇടവേള ഇല്ലാത്തതാണ് നല്ലത്

ക്ലാസുകള്‍ ക്രമീകരിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം ഇരുന്നാല്‍ മതിയെന്നും ഐഎംഎ നിര്‍ദേശിക്കുന്നു.

Published

|

Last Updated

തിരുവനന്തപുരം| സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. എന്നാല്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ വേണമെന്ന് ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരുമെല്ലാം നിര്‍ബന്ധമായും വാക്‌സിനേഷന്‍ ചെയ്തിരിക്കണമെന്നും, കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും വാക്‌സീന്‍ എടുത്തവരാണെന്ന് ഉറപ്പിക്കണമെന്നും ഐഎംഎ വ്യക്തമാക്കി.

ക്ലാസുകള്‍ക്കിടയില്‍ ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്‌കൂളുകളില്‍ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകള്‍ ഉണ്ടാകാതിരിക്കുതാണ് നല്ലത്. ക്ലാസുകള്‍ ക്രമീകരിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം ഇരുന്നാല്‍ മതിയെന്നും ഐഎംഎ നിര്‍ദേശിക്കുന്നു. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ അനുവാദം ലഭിക്കുന്ന മാത്രയില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ പഠന കേന്ദ്രങ്ങളില്‍ തന്നെ സജ്ജമാക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സന്നദ്ധരാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഐഎംഎ പറയുന്നു.