Connect with us

Kerala

ഫെലോഷിപ്പ് കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ വിസിയുടെയും രജിസ്ട്രാറിന്റെയും ശമ്പളം കൊടുക്കേണ്ട; ഗവേഷക വിദ്യാര്‍ത്ഥിയുടെ ഹരജിയില്‍ കോടതി വിധി

വിസിയുടെ ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് കൃത്യമായി ലഭിക്കാത്തതില്‍ ന്യായീകരണം ഇല്ലെന്നും കോടതി

Published

|

Last Updated

കൊച്ചി|കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയുടെ ഫെല്ലോഷിപ്പ് കൊടുത്തു തീര്‍ത്തില്ലെന്ന ഹരജിയില്‍ ഹൈക്കോടതി വിധി. വിദ്യാര്‍ത്ഥിയുടെ ഫെല്ലോഷിപ്പ് കുടിശ്ശിക കൊടുത്തു തീര്‍ത്തിട്ടില്ലെങ്കില്‍ വൈസ് ചാന്‍സലറുടെയും രജിസ്ട്രാറിന്റെയും ശമ്പളം കൊടുക്കേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിസിയുടെ ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് കൃത്യമായി ലഭിക്കാത്തതില്‍ ന്യായീകരണം ഇല്ലെന്നും കോടതി പറഞ്ഞു. ഗവേഷക വിദ്യാത്ഥി ആദിയ്ക്ക് ഒരു വര്‍ഷത്തിലധികമായി ഫെല്ലോഷിപ്പ് തുക ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഹരജി നല്‍കിയത്. ദിശ എന്ന എന്‍ജിഒ വഴിയാണ് വിദ്യാര്‍ത്ഥി കേസ് ഫയല്‍ ചെയ്തത്.