Connect with us

Kerala

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മരം വീണും; ഇടുക്കിയില്‍ യുവാവിന് ദാരുണാന്ത്യം

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Published

|

Last Updated

ഇടുക്കി |  ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ യുവവ് മരിച്ചു. ചെമ്മണ്ണൂര്‍ സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ ഇടുക്കി ഏലപ്പാറയിലാണ് സംഭവം

പ്രവീണും സുഹൃത്തും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ഉണങ്ങി നിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് താഴേയ്ക്ക് വീഴുകയായിരുന്നു.കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ പ്രവീണിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Content Highlights: A young man died after a dry tree branch fell on his moving scooter in Elappara, Idukki. The deceased has been identified as Praveen, a native of Chemmanoor. Although he was rushed to the hospital with severe neck and head injuries, his life could not be saved while his friend escaped unhurt.

 

Latest