Connect with us

Kerala

ഐസിയു പീഡനക്കേസ്; ചീഫ് നഴ്‌സിംഗ് ഓഫീസറുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

ചീഫ് നഴ്‌സിംഗ് ഓഫീസര്‍ വി പി സുമതിയുടെ സ്ഥലം മാറ്റമാണ് സ്‌റ്റേ ചെയ്തത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐ സി യു പീഡനക്കേസില്‍ ചീഫ് നഴ്‌സിംഗ് ഓഫീസറുടെ സ്ഥലം മാറ്റത്തിന് സ്‌റ്റേ. ചീഫ് നഴ്‌സിംഗ് ഓഫീസര്‍ വി പി സുമതിയുടെ സ്ഥലം മാറ്റമാണ് സ്‌റ്റേ ചെയ്തത്. രണ്ട് മാസത്തേക്കാണ് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ സ്ഥലംമാറ്റം സ്റ്റേ ചെയ്തത്.

ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് ഡിഎംഇ നിയോഗിച്ച അന്വേഷണസമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തിങ്കളാഴ്ച സുമതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്കും നഴ്‌സിങ് സൂപ്രണ്ട് ബെറ്റി ആന്റണിയെ കോന്നി മെഡിക്കല്‍ കോളജിലേയ്ക്കും സ്ഥലം മാറ്റിയത്. വിശദീകരണം പോലും ചോദിക്കാതെ സ്ഥലം മാറ്റിയതിനെതിരെ ചീഫ് നഴ്‌സിങ് ഓഫീസര്‍ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ച് യൂണിയന്‍ നേതാക്കളുടെ പേരുകള്‍ പറഞ്ഞ് കൊടുത്തത് ഇവരാണെന്ന സംശയത്തിലാണ് ഇവരെ സ്ഥലം മാറ്റിയതെന്നായിരുന്നു ആരോപണം. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നടപടി. അതിജീവിതക്ക് അനുകൂലമായി നിലപാടെടുത്തതിന്റെ പേരില്‍ സ്ഥലം മാറ്റം ലഭിച്ച സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി. ബി അനിതയും ട്രൈബ്യൂണലില്‍ നിന്ന് സ്റ്റേ വാങ്ങിയിരുന്നു.

 

 

 

 

Latest