Connect with us

Kuwait

ഐ സി എഫ് കുവൈത്ത് സിറ്റി സെന്‍ട്രല്‍ 'ചലനം' സംഘടിപ്പിച്ചു

ഐ സി എഫ് നടത്തുന്ന യൂണിറ്റ് സമ്മേളനങ്ങളുടെയും പ്രവാസി വായന കാമ്പയിനിന്റെയും കുവൈത്ത് സിറ്റി സെന്‍ട്രല്‍ തല പ്രഖ്യാപനം സാല്‍മിയ ഐ സി എഫ് ഓഡിറ്റോറിയത്തില്‍ നടന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി | ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍’ എന്ന പ്രമേയത്തില്‍ ഐ സി എഫ് നടത്തുന്ന യൂണിറ്റ് സമ്മേളനങ്ങളുടെയും പ്രവാസി വായന കാമ്പയിനിന്റെയും കുവൈത്ത് സിറ്റി സെന്‍ട്രല്‍ തല പ്രഖ്യാപനം സാല്‍മിയ ഐ സി എഫ് ഓഡിറ്റോറിയത്തില്‍ നടന്നു. ഐ സി എഫ് സിറ്റി സെന്‍ട്രല്‍ പ്രസിഡന്റ് മുഹമ്മദ് അലി സഖാഫിയുടെ അധ്യക്ഷതയില്‍ സംഘടനയുടെ കുവൈത്ത് നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി ശുകൂര്‍ മൗലവി ഉദ്ഘാടനം ചെയ്തു. നാഷണല്‍ സംഘടനാ സെക്രട്ടറി സ്വാലിഹ് കിഴക്കേതില്‍, സ്വാദിഖ് കൊയിലാണ്ടി പ്രസംഗിച്ചു.

യൂണിറ്റ് സമ്മേളന സ്മാരകമായി ‘ രിഫാഇ കെയര്‍’ എന്ന പേരില്‍ ഓട്ടിസം ബാധിച്ച ആയിരം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സഹായങ്ങള്‍ നല്‍കും. എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി ആയിരം സേവന പ്രവര്‍ത്തനങ്ങളും കാമ്പയിന്‍ കാലയളവില്‍ ഐ സി എഫ് നടത്തും.

ചടങ്ങില്‍ ജാഫര്‍ ചപ്പാരപ്പടവ് സ്വാഗതവും അബ്ദുല്‍ റഊഫ് നന്ദിയും പറഞ്ഞു.

Latest