Connect with us

Kerala

സ്ത്രീകള്‍ ബോസുമാരായ കുടുംബത്തിലാണ് വളര്‍ന്നത്, പ്രധാന തീരുമാനങ്ങള്‍ മുത്തശ്ശിയുടേതായിരുന്നു; വിദ്യാര്‍ഥിനികളുമായി സംവദിച്ച് രാഹുല്‍ ഗാന്ധി

മിക്കപ്പോഴും പുരുഷന്മാരേക്കാള്‍ കൂടുതല്‍ ബുദ്ധിശക്തി പ്രകടിപ്പിക്കുന്നത് സ്ത്രീകളാണെന്നും രാഹുല്‍ ഗാന്ധി

Published

|

Last Updated

ഇടുക്കി |  അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇടുക്കിയിലെ കുട്ടിക്കാനത്ത് വിദ്യാര്‍ഥിനികളുമായി സംവദിച്ച് രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ ബോസുമാരായ ഒരു കുടുംബത്തിലാണ് താന്‍ വളര്‍ന്നതെന്ന് അദ്ദേഹം വിദ്യാര്‍ഥിനികളോട് പറഞ്ഞു. തന്റെ കുടുംബത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നത് മുത്തശ്ശി ഇന്ദിരാഗാന്ധി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മിക്കപ്പോഴും പുരുഷന്മാരേക്കാള്‍ കൂടുതല്‍ ബുദ്ധിശക്തി പ്രകടിപ്പിക്കുന്നത് സ്ത്രീകളാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. പുരുഷന്മാര്‍ പലപ്പോഴും അനാവശ്യ ധൃതി കാണിക്കുകയും ചെറിയ കാര്യങ്ങളില്‍ പെട്ടുപോവുകയും ചെയ്യുമ്പോള്‍, സ്ത്രീകള്‍ ദീര്‍ഘവീക്ഷണത്തോടെയാണ് കാര്യങ്ങളെ കാണുന്നതെന്ന് രാഹുല്‍ പറഞ്ഞു.

സ്ത്രീകള്‍ നേരിട്ടുള്ള അധികാരം പ്രയോഗിക്കുന്നതിന് പകരം പരോക്ഷമായ രീതിയിലാണ് സ്വാധീനം ചെലുത്തുന്നത്. ഇത് കൂടുതല്‍ ഫലപ്രദമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. കേരളത്തിലെ വിദ്യാര്‍ത്ഥിനികളുമായുള്ള സംവാദം വലിയ പ്രചോദനമാണ് നല്‍കിയതെന്നും വനിതാ ദിനത്തില്‍ അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

Latest