Connect with us

grand i10 neos corporate edition

ഗ്രാന്‍ഡ് ഐ10 നിയോസ് കോര്‍പറേറ്റ് എഡിഷനുമായി ഹ്യൂണ്ടായ്

എക്സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങളുണ്ട്.

Published

|

Last Updated

ചെന്നൈ | ഗ്രാന്‍ഡ് ഐ10 നിയോസ് കോര്‍പറേറ്റ് എഡിഷന്‍ രാജ്യത്ത് അവതരിപ്പിച്ച് ഹ്യൂണ്ടായ്. 6,28,900 രൂപയാണ് എക്‌സ് ഷോറൂം വില. മാന്വല്‍, എ എം ടി ഗിയര്‍ബോക്‌സ് വകഭേദങ്ങളില്‍ ലഭ്യമാണ്.

6,97,700 രൂപയാണ് ടോപ് എന്‍ഡ് മോഡലിന്റെ വില. 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണുള്ളത്. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ സാങ്കേതികവിദ്യാപരമായി കൂടുതല്‍ മെച്ചപ്പെടുത്തല്‍ വരുത്തിയിട്ടുണ്ട്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങളുണ്ട്.

ഗ്ലോസി ബ്ലാക്ക് റേഡിയേറ്റര്‍ഗ്രില്‍, 15 ഇഞ്ച് ഗണ്‍മെറ്റല്‍ സ്‌റ്റൈലിലുള്ള വീലുകള്‍, റൂഫ് റെയ്‌ലുകള്‍, റിയര്‍ ക്രോം ഗാര്‍ണിഷിംഗ്, കോര്‍പറേറ്റ് എംബ്ലം, കറുത്ത പെയിന്റിലുള്ള ഒ ആര്‍ വി എം അടക്കമാണ് മാറ്റം. 6.75 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ മിററിംഗ് നാവിഗേഷന്‍, കണ്ണാടിയില്‍ എല്‍ ഇ ഡി ടേണ്‍ ഇന്‍ഡിക്കേറ്റര്‍ അടക്കമുള്ള മാറ്റങ്ങളുമുണ്ട്.

Latest