Connect with us

First Gear

ഫെബ്രുവരിയില്‍ 50,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ

ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 നിയോസ്, ഔറ എന്നിവ ഈ മാസം 50,000 രൂപ വരെ കിഴിവോടെ സ്വന്തമാക്കാം.

Published

|

Last Updated

ന്യൂഡല്‍ഹി| ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി ഇന്ത്യ തങ്ങളുടെ മോഡലുകള്‍ക്ക് ഈ മാസം ആകര്‍ഷകമായ കിഴിവ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഐ20, ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ, സാന്‍ട്രോ എന്നീ മോഡലുകളിലാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍ എന്നിവയുടെ രൂപത്തിലാണ് ഈ ഓഫറുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നതെന്നാണ് വിവരം.

ഹ്യുണ്ടായി ഐ20 ഹാച്ച്ബാക്കിന്റെ എല്ലാ പെട്രോള്‍, ഡീസല്‍ പതിപ്പുകളും 40,000 രൂപ വിലക്കിഴിവോടെ ഈ മാസം വാങ്ങാം. 6.98 ലക്ഷം രൂപ മുതല്‍ (എക്‌സ്-ഷോറൂം) ആരംഭിക്കുന്ന വിലയില്‍ വൈവിധ്യമാര്‍ന്ന എഞ്ചിന്‍, ഗിയര്‍ബോക്‌സ് കോമ്പിനേഷനുകളിലാണ് ഐ20 വാഗ്ദാനം ചെയ്യുന്നത്.

സാന്‍ട്രോയ്ക്ക് ഈ മാസം 40,000 രൂപ വരെ കിഴിവുകള്‍ ലഭിക്കുന്നു. എന്നിരുന്നാലും, ആനുകൂല്യങ്ങള്‍ പെട്രോള്‍ വേരിയന്റുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സിഎന്‍ജി പതിപ്പുകള്‍ക്ക് ഈ ഓഫര്‍ ബാധകമല്ല. 68 ബിഎച്ച്പിയും 99 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.1 ലിറ്റര്‍ പെട്രോള്‍ മോട്ടോറാണ് ഹ്യുണ്ടായ് സാന്‍ട്രോയ്ക്ക് കരുത്തേകുന്നത്. എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍, എഎംടി യൂണിറ്റ് എന്നിവയില്‍ ലഭ്യമാണ്. ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 നിയോസ്, ഔറ എന്നിവ ഈ മാസം 50,000 രൂപ വരെ കിഴിവോടെ സ്വന്തമാക്കാം. അതാത് മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ ഒഴികെയുള്ള പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

 

 

Latest