Editors Pick
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഹ്യുണ്ടായ് ബയോണ്‍ അന്‍പതിലധികം വിപണികളിലേക്ക് കയറ്റുമതി ചെയ്യും
നിലവില്‍ ആഗോള വിപണികള്‍ക്കായി വെന്യു മോഡല്‍ ഹ്യുണ്ടായ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. ഈ പട്ടികയില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ വാഹനമായിരിക്കും ബയോണ്‍
ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഹ്യുണ്ടായ് ബയോണ്‍ അന്‍പതിലധികം വിപണികളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങള്‍, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യാ പസഫിക് രാജ്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ആഗോള വിപണികള്‍ക്കായി വെന്യു മോഡല്‍ ഹ്യുണ്ടായ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. ഈ പട്ടികയില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ വാഹനമായിരിക്കും ബയോണ്‍.
ഹ്യുണ്ടായിയുടെ പുതിയ മിഡ് സൈസ് എസ് യു വിയായ ബയോണ്‍, പത്ത് ലക്ഷം രൂപ മുതലുള്ള വിലയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏഴ് വ്യത്യസ്ത ലെവലുകളില്‍ ഇത് ലഭ്യമാണ്. 112 ബ്രേക്ക് ഹോയിസ് പവറും 144 ന്യൂട്ടണ്‍ മീറ്ററും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ എം പി ഐ പെട്രോള്‍ എന്‍ജിനാണ് ഇതിലുള്ളത്. 2027 ജനുവരിയില്‍ സി എന്‍ ജി പതിപ്പിലുള്ള ബയോണ്‍, ഇന്ത്യയില്‍ പുറത്തിറക്കുമെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ ഹ്യുണ്ടായ് ക്രെറ്റയുടെ പുതിയ മോഡല്‍ വിപണിയിലെത്തും. ക്രെറ്റ ഉയര്‍ന്ന ശ്രേണിയിലേക്ക് മാറുമ്പോള്‍ ഒഴിവു വരുന്ന ഇടം, ഹ്യുണ്ടായിയുടെ വാഹന നിരയില്‍ ബയോണ്‍ നികത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.





