Connect with us

ipl 2022

തുടര്‍ച്ചയായ അഞ്ചാം തോല്‍വിയുമായി ഹൈദരാബാദ്; ഇത്തവണ കൊല്‍ക്കത്തയോട്

ആന്ദ്രെ റസ്സലിൻ്റെ ആൾ റൗണ്ടർ പ്രകടനമാണ് കൊൽക്കത്തൻ വിജയത്തിൽ നിർണായകമായത്.

Published

|

Last Updated

പുണെ | പോയിന്റ് പട്ടികയില്‍ തങ്ങള്‍ക്ക് താഴെയുണ്ടായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും തോറ്റ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തുടര്‍ച്ചയായ അഞ്ചാം മത്സരമാണ് ഹൈദരാബാദ് തോല്‍ക്കുന്നത്. 54 റണ്‍സിനാണ് കൊല്‍ക്കത്ത ജയിച്ചത്. ആന്ദ്രെ റസ്സലിൻ്റെ ആൾ റൗണ്ടർ പ്രകടനമാണ് കൊൽക്കത്തൻ വിജയത്തിൽ നിർണായകമായത്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. പുറത്താകാതെ ആന്ദ്രെ റസ്സല്‍ നേടിയ 49 റണ്‍സ് ആണ് കൊല്‍ക്കത്തന്‍ സ്‌കോര്‍ ഈ നിലയിലെത്തിച്ചത്. സാം ബില്ലിംഗ്‌സ് 34ഉം അജിങ്ക്യ രഹാനെ 28ഉം നിതിഷ് റാണ 26ഉം റണ്‍സെടുത്തു. ഹൈദരാബാദിന്റെ ഉംറാന്‍ മാലിക് മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദ് നിരയില്‍ അഭിഷേക് ശര്‍മയും ഐഡന്‍ മാര്‍ക്രമും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അഭിഷേക് 43ഉം ഐഡന്‍ 32ഉം റണ്‍സെടുത്തു. ഹൈദരാബാദിൻ്റെ ഇന്നിംഗ്സ് എട്ട് വിക്കറ്റിന് 123 റൺസിൽ ഒതുങ്ങി. ഹൈദരാബാദിന്റെ റസ്സല്‍ മൂന്ന് വിക്കറ്റുമെടുത്തു. ടിം സൗത്തീ രണ്ട് വിക്കറ്റ് നേടി.

Latest