Connect with us

Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ തീവ്രന്യൂന മര്‍ദ്ദമായി ശക്തിപ്രാപിച്ചു.

Published

|

Last Updated

തിരുവനന്തപുരം| ബംഗാള്‍ ഉള്‍ക്കടലില്‍ അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ തീവ്രന്യൂന മര്‍ദ്ദമായി ശക്തിപ്രാപിച്ചു.

കാര്‍ നിക്കോബര്‍ ദ്വീപില്‍ നിന്ന് 80 കി.മി വടക്ക് വടക്ക് പടിഞ്ഞാറും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 210 കി.മി തെക്ക് തെക്ക് പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂന മര്‍ദ്ദമായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലാകും ഇത് അറിയപ്പെടുക.

 

Latest