Connect with us

Kerala

നരബലി; സ്‌കോര്‍പ്പിയോ വാഹനം കണ്ടെടുത്തു, കേസന്വേഷണം ദക്ഷിണമേഖലാ ഐ ജിയുടെ നേതൃത്വത്തില്‍

രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയതായി പിടിയിലായ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | പത്തനംതിട്ടയിലെ കുഴിക്കാലയില്‍ കൊച്ചിയില്‍ നിന്ന് കൊണ്ടുവന്ന സ്ത്രീകളെ ബലി നല്‍കുകയും മൃതദേഹങ്ങള്‍ വെട്ടിമുറിച്ച് കുഴിച്ചിടുകയും ചെയ്ത സംഭവത്തില്‍ ഊര്‍ജിത അന്വേഷണം. രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയതായി പിടിയിലായ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പ്രതികളിലൊരാളായ ഏജന്റ് ഷാഫിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്‌കോര്‍പ്പിയോ വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീകളെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനമാണിതെന്നാണ് സംശയിക്കുന്നത്.

ദക്ഷിണമേഖലാ ഐ ജിയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തുക. എറണാകുളം കമ്മീഷണര്‍, റൂറല്‍ എസ് പി, പത്തനംതിട്ട എസ് പി എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയും, കമ്മീഷന്‍ അംഗം ഷാഹിദ കമാലും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest