Connect with us

Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് 930 ഗ്രാം

പിടിച്ചെടുത്ത സ്വര്‍ണത്തിന് 53,59,590 രൂപ വില വരും.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 930 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതിന് 53,59,590 രൂപ വില വരും.

ദോഹയില്‍ നിന്നെത്തിയ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്ത
ത്. ഇയാളെ കസ്റ്റഡിയിലെടുത്തു.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വി ശിവരാമന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.