Connect with us

International

സഊദി അറേബ്യക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം; സഖ്യ സേന തകര്‍ത്തു

ഖമീസ് മുശൈത്ത് പട്ടണം ലക്ഷ്യമാക്കിയായിരുന്നു ആക്രണം

Published

|

Last Updated

ഖമീസ് മുശൈത് | സഊദി അറേബ്യക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം. ആക്രമണത്തെ സഊദി സഖ്യ സേന തകര്‍ത്തതായി സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

വ്യാഴാഴ്ച ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കിയായിരുന്നു യമനിലെ ഹൂത്തികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളുമായി സഊദി വ്യോമപാതയിലെത്തിയത്. ഉടന്‍ തന്നെ സഖ്യ സേന ആക്രമണം പ്രതിരോധിക്കുകയായിരുന്നു.

നേരത്തെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തിയ ആക്രമണം പ്രതിരോധിക്കുന്നതിനിടെ മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ വീണ് എട്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു. സഖ്യസേന ബുധനാഴ്ച തെക്കന്‍ യെമന്‍ നഗരമായ തായിസിലെ ഹൂത്തി സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു.