Connect with us

First Gear

ഹോണ്ട എലിവേറ്റ് ഫേസ്‌ലിഫ്റ്റ് : 11.80 ലക്ഷം രൂപ മുതല്‍ ഇന്ത്യയില്‍

ഏറെക്കാലമായി ഒരു അപ്ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു ഹോണ്ടയുടെ മിഡ് സൈസ് ക്രോസ്ഓവറായ ഹോണ്ട എലിവേറ്റ്

Published

|

Last Updated

ന്യൂ ഡല്‍ഹി | ഏറെക്കാലമായി ഒരു അപ്ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു ഹോണ്ടയുടെ മിഡ് സൈസ് ക്രോസ്ഓവറായ ഹോണ്ട എലിവേറ്റ്. 11.80 ലക്ഷം രൂപ വിലയിലാണ് ഇന്ത്യയില്‍ എലിവേറ്റ് ഫേസ്ലിഫ്റ്റ് വിപണിയിലെത്തിയിരിക്കുന്നത്. മോഡല്‍ നിരയിലേക്ക് പുതിയൊരു ഇസഡ്‌ എക്‌സ് പ്‌ളസ് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ വിഭാഗത്തിലെ സി വി ടി വേര്‍ഷന് 18.40 ലക്ഷം രൂപയാണ് വില.

ഡിസൈനില്‍ പിന്‍ഭാഗത്തെ ടെയില്‍ ലൈറ്റുകളില്‍ മാറ്റങ്ങള്‍ വരുത്തിയതിനോടൊപ്പം ഗ്രില്ലില്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതുപോലെ മൂന്ന് ഭാഗങ്ങളുള്ള ലൈറ്റ് ബാറുകളു നല്‍കീട്ടുണ്ട്. മുന്‍വശത്തെ ബമ്പറിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പിന്‍സീറ്റ് വെന്റിലേഷന്‍, പവേര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, പി എം 2.5 ഫില്‍ട്ടര്‍, 360 ഡിഗ്രി ക്യാമറ, മുന്നിലും പിന്നിലുമായി പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങിയവ ഇന്റീരിയറില്‍ ഉള്‍പ്പെടുത്തീട്ടുണ്ട്. നോര്‍ഡിക് ഫെസ്റ്റ് പേള്‍ എന്ന പുതിയൊരു കളര്‍ ഓപ്ഷന്‍ ഉള്‍പ്പെടുത്തുകയും ഇന്റീരിയര്‍ തീമിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിച്ച് എലിവേറ്റിന്റെ മാതൃരാജ്യമായ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്.

ടര്‍ബോ, ഹൈബ്രിഡ് സംവിധാനങ്ങളിലൂടെ കൂടുതല്‍ പവര്‍ ലഭിക്കണമെന്ന് ഒരു വിഭാഗം ആളുകള്‍ ആഗ്രഹിച്ചിരുന്നെങ്കിലും അത്തരം ഓപ്ഷനുകളൊന്നും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടുതല്‍ അന്താരാഷ്ട്ര മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഹോണ്ടയ്ക്ക് പദ്ധതിയുണ്ടെങ്കിലും നിലവില്‍ കമ്പനി ഇവിടെ ടര്‍ബോ എന്‍ജിനുകളൊന്നും നല്‍കുന്നില്ല. 119ബി എച്ച് പി/145എന്‍ എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എന്‍ജിന്‍ തന്നെയാണ് ഇതിലുമുള്ളത്. ഇതിനൊപ്പം 6 സ്പീഡ് മാനുവല്‍ സി വി ടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ലഭ്യമാണ്.

Content Highlights:
Honda launched the Elevate facelift in India with prices starting at Rs 11.80 lakh. The SUV gets design updates, a new ZX Plus variant, and upgraded interior features like a 360-degree camera. It retains the 1.5-litre naturally aspirated engine paired with manual and CVT transmission options.

Latest