Connect with us

National

ഭാര്യയെ കൊന്ന് സുഹൃത്തിൻ്റെ വീട്ടിൽ കുഴിച്ചിട്ടു; ഭര്‍ത്താവ് അറസ്റ്റില്‍

മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തു.

Published

|

Last Updated

റാഞ്ചി | ഝാര്‍ഖണ്ഡിൽ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയായിരുന്നു. പ്രതിയായ മനീഷ് ബരന്‍വാളിനെ അറസ്റ്റ് ചെയ്തതായി ഗിര്‍ദിഹ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സഞ്ജയ് അറിയിച്ചു.

ജനുവരി ഒന്നിന്, മനീഷ് ബരന്‍വാള്‍ തന്റെ ഭാര്യ ഓടിപ്പോയെന്ന് സംശയിക്കുന്നതായി പോലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊന്ന് മൃതദേഹം സുഹൃത്തിന്റെ വീട്ടില്‍ കുഴിച്ചിട്ടതാണെന്ന് പ്രതി സമ്മതിച്ചു.

മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തു. മൃതദേഹം ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കും

Latest