Connect with us

From the print

മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളി തകര്‍ത്തു

ഡിസംബര്‍ ആറ് ആവര്‍ത്തിക്കുകയാണെന്ന് ഉവൈസി.

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ മുസ്ലിം പള്ളി തകര്‍ത്തു. ജയ് ശ്രീറാം വിളിച്ചെത്തിയ അന്പതോളം പേരടങ്ങിയ സംഘമാണ് കോലാപൂരിലെ ഗജാപൂര്‍ ഗ്രാമത്തിലെ മസ്ജിദ് ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ അക്രമികള്‍ തന്നെ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. കാവി ഷാള്‍ ധരിച്ചെത്തിയ സംഘം പള്ളിക്ക് മുകളില്‍ കയറി ആയുധങ്ങള്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

കോടാലിയും ചുറ്റികയും ഉപയോഗിച്ച് പള്ളിയുടെ താഴികക്കുടങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഖുര്‍ആന്‍ പേജുകള്‍ നിരത്ത് വാരിയെറിഞ്ഞ നിലയില്‍ കാണാം. സംഭാജി രാജ ഛത്രപതി കൈയേറ്റം ഒഴിപ്പിക്കല്‍ ക്യാമ്പയിന്‍ എന്ന പേരിലാണ് ഇവരുടെ അഴിഞ്ഞാട്ടം.

സംഭവത്തിനു പിന്നാലെ സ്ഥലത്ത് നിന്ന് കേടായ ജനാലകളും കത്തിച്ച ഖുര്‍ആന്‍ പേജുകളും കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണം നടക്കുമ്പോള്‍ പള്ളിയില്‍ ആരുമുണ്ടായിരുന്നില്ലെന്നാണ് വിവരം. പള്ളി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഡിസംബര്‍ ആറ് രാജ്യത്ത് ആവര്‍ത്തിക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡയെയും ദേവേന്ദ്ര ഫഡ്നാവിസിനെയും ടാഗ് ചെയ്ത് എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസി എക്സില്‍ കുറിച്ചു.

 

Latest