Connect with us

Kerala

ഹയര്‍ സെക്കന്‍ഡറി: മദീനത്തൂന്നൂര്‍ ബൈതുല്‍ ഇസ്സ സയന്‍സ് ക്യാമ്പസിന് മികച്ച നേട്ടം

ആറു വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും 11 വിദ്യാര്‍ഥികള്‍ അഞ്ചു വിഷയങ്ങളിലും എ പ്ലസ് നേടി. ആകെ 29 വിദ്യാര്‍ഥികളില്‍ 20 പേരും 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി.

Published

|

Last Updated

കോഴിക്കോട് | ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു പരീക്ഷയില്‍ മദീനത്തൂന്നൂര്‍ സയന്‍സ് ബാച്ചിന് മികച്ച വിജയം. ആറു വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും 11 വിദ്യാര്‍ഥികള്‍ അഞ്ചു വിഷയങ്ങളിലും എ പ്ലസ് നേടി. ആകെ 29 വിദ്യാര്‍ഥികളില്‍ 20 പേരും 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി.

ഹംസ സാദിക്ക് (99.58 ശതമാനം) മുഹമ്മദ് ഉവൈസ് (99.08 ശതമാനം) എന്നിവരാണ് ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍. മുന്‍ വര്‍ഷങ്ങളിലെ പരീക്ഷാ ഫലങ്ങളിലും മദീനത്തൂന്നൂര്‍ സയന്‍സ് ബാച്ച് മികവ് പുലര്‍ത്തിയിരുന്നു.

മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ജാമിഅഃ മദീനത്തൂന്നൂര്‍ റെക്ടര്‍ ഡോ: മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊ റെക്ടര്‍ ആസഫ് മുഹമ്മദ് നൂറാനി, മദീനത്തൂന്നൂര്‍ സയന്‍സ് ക്യാമ്പസ് പ്രിന്‍സിപ്പല്‍ മുജ്തബ നൂറാനി എന്നിവര്‍ അഭിനന്ദിച്ചു.