Connect with us

Kerala

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മൂല്യ നിര്‍ണയം; പേപ്പറുകളുടെ എണ്ണം പുനര്‍ നിശ്ചയിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യ നിര്‍ണയത്തില്‍ ഒരു ദിവസം അധ്യാപകന്‍ മൂല്യ നിര്‍ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം പുനര്‍ നിശ്ചയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പരമാവധി മാര്‍ക്ക് 150 ആയിരുന്നപ്പോള്‍ ഒരു ദിവസം ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങളുടെ ഉത്തരക്കടലാസുകള്‍ ആകെ 26ഉം, ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങളുടെ ഉത്തരക്കടലാസുകള്‍ ആകെ 40 ആണ് മൂല്യനിര്‍ണയം നടത്തേണ്ടിയിരുന്നത്.

വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ഇപ്പോള്‍ ഇത് യഥാക്രമം 34ഉം, 50ഉം ആക്കി വര്‍ധിപ്പിച്ചു. എന്നാല്‍, ഈ വിഷയത്തില്‍ അധ്യാപക സംഘടനകള്‍ സമര്‍പ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം 30ഉം,44ഉം ആയി പരിമിതപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്ക് പേപ്പര്‍ ഒന്നിന് എട്ടു രൂപ നിരക്കില്‍ 240 രൂപയും ഡിഎ ഇനത്തില്‍ ഓരോ ദിവസവും 600 രൂപയും നല്‍കുന്നുണ്ട്. ക്യാംപുകളില്‍ എത്തുന്നതിന് യാത്രബത്തയും നല്‍കുന്നുണ്ട്.

---- facebook comment plugin here -----