Connect with us

civic chandran rape case

സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു

അറസ്റ്റ് വേണ്ടെന്ന് നിര്‍ദേശം : പരാതിക്കാരിയുടെ വസ്ത്രവുമായി ബന്ധപ്പെടുത്തി കോഴിക്കോട് കോടതി നടത്തിയ പരാമര്‍ശം അനാവശ്യമെന്നും ഹൈക്കോടതി

Published

|

Last Updated

കൊച്ചി | എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് പീഡനക്കേസില്‍ നല്‍കിയ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി നല്‍കിയ ജാമ്യമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്ത്. എന്നാല്‍ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശവും ഹൈക്കോടതി നടത്തി. സിവിക് ചന്ദ്രന്റെ പ്രായം പരിഗണിച്ചാണ് കോടതി അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിരിക്കുന്നത്. പരാതിക്കാരിയുടെ വസ്ത്രവുമായി ബന്ധപ്പെടുത്തി മുന്‍കൂര്‍ ജാമ്യം പരിഗണിച്ച കോടതി നടത്തിയ പരാമര്‍ശം അനാവശ്യമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

നേരത്തെ സിവിക് ചന്ദ്രന് ജാമ്യം നല്‍കിയപ്പോള്‍ കോഴിക്കോട്ടെ കോടതി ജഡ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത് പരാതിക്കാരിയായ യുവ എഴുത്തുകാരിയും സര്‍ക്കാറും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിവിക് ചന്ദ്രന് ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ നിയമം നിലനില്‍ക്കില്ലെന്ന വിചിത്ര പരാമര്‍ശം സിവികിന് മുന്‍കൂര്‍ ജാമ്യം നല്‍കിയപ്പോള്‍ കോഴിക്കോട് കോടതി പറഞ്ഞിരുന്നു. ഇത് പിന്നീട് വലിയ വിവാദമാകുകയും ശക്തമായ പ്രതികരണം ഉയരുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഈ വിധിക്കെതിരെ പരാതിക്കാരിയും സര്‍ക്കാറും ഹൈക്കോടതിയിലെത്തിയത്.