Kerala
മദ്യപിച്ച് വാഹനമോടിച്ചു; യുട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്
വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം ധന്യ വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്ഐആറില്‍ പറയുന്നു.
കാസര്‍കോട്| കാസര്‍കോട് മദ്യപിച്ച് വാഹനമോടിച്ചതിന് യുട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന എസ്ആര്‍ ധന്യയ്‌ക്കെതിരെ കേസ്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം ധന്യ വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്ഐആറില്‍ പറയുന്നു.
ഇന്നലെ അണങ്കൂരില്‍ വെച്ചാണ് സംഭവം. വാഹന പരിശോധനയ്ക്കായി പോലീസ് കൈ കാണിച്ചപ്പോള്‍ ധന്യ കാര്‍ നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ച് പോവുകയായിരുന്നു.
കാറിനെ പിന്തുടര്‍ന്നെത്തിയാണ് ബന്തിയോട് ഭഗവതി നഗറില്‍ വെച്ച് ധന്യയെ പോലീസ് പിടികൂടിയത്. പിന്നീടുള്ള പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. പിഴ ഈടാക്കിയ ശേഷം ധന്യയെ പോലീസ് വിട്ടയച്ചെന്നാണ് ലഭിക്കുന്ന വിവരം.
Content Highlights:
Kasaragod police registered a case against popular Youtuber Helen of Sparta, also known as SR Dhanya, for drunk driving. Dhanya reportedly sped past a routine police vehicle inspection check at Anangoor, endangering human lives. Police chased and intercepted her car at Bandiyod before imposing a fine.





