Connect with us

Kerala

കണ്ണൂരില്‍ കനത്ത മഴയില്‍ കെട്ടിടം ഇടിഞ്ഞുവീണു

പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂരയുള്‍പ്പെടെ ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂരില്‍ രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും നാശനഷ്ടങ്ങളും അപകടസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തളാപ്പില്‍ കെട്ടിടം ഇടിഞ്ഞുവീണു. പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂരയുള്‍പ്പെടെ ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.

സാധാരണ ഗതാഗതം കൂടുതലുള്ള റോഡാണിതെങ്കിലും തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. കണ്ണൂരിലെ ബല്ലാര്‍ഡ് റോഡിലും സമീപത്തെ കടകളിലും വെള്ളം കയറി. ഓടകള്‍ നിറഞ്ഞുകവിഞ്ഞു. ശക്തമായ മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് തുടരുന്ന സ്ഥിതിയാണുള്ളത്.

Content Highlights:
Heavy rain continues to lash Kannur causing widespread damage and severe waterlogging across the city. A building roof collapsed onto the busy road in Thalap but a major tragedy was narrowly avoided. Floodwater entered several shops on Ballard Road as drainage systems overflowed due to the downpour.

Latest