Connect with us

Health

ഹൃദയാരോഗ്യം: ശരീരം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കാതിരിക്കുക

ഹൃദയാരോഗ്യത്തിന് ജീവന്‍റെ വിലയുണ്ടെന്ന് മനസ്സിലാക്കുക .

Published

|

Last Updated

ഘുവായ വ്യായാമം ചെയ്യുമ്പോള്‍ വിയര്‍ക്കുക, നെഞ്ചുവേദനയോടൊപ്പം ഓക്കാനം വരിക, ഉണരുമ്പോള്‍ ക്ഷീണം തോന്നുക എന്നിവ ഉള്‍പ്പെടെ അവഗണിക്കാന്‍ പാടില്ലാത്ത 10 ലക്ഷണങ്ങള്‍ ഹൃദയത്തിന്‍റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. അദ്ധ്വാനിക്കുമ്പോള്‍ കൈയില്‍ ഭാരം അനുഭവപ്പെടുക, പടികള്‍ കയറി നടക്കുമ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുക, ഇടയ്ക്കിടെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും ഇത് ഏറെനേരം തുടരുകയും ചെയ്യുക എന്നിവ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റുകള്‍ പറയുന്നു‌.

കുനിയാനും എഴുന്നേൽക്കാനും ബുദ്ധിമുട്ട്, പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുക, കാലുകളില്‍ വീക്കം‌ അനുഭവപ്പെടുക എന്നിവ നിങ്ങളുടെ ഹൃദയതാളം ശാരീരികവ്യവസ്ഥയുമായി പൊരുത്തപ്പെടുന്നില്ല എന്നും ഹൃദയത്തിന് കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും സൂചിപ്പിക്കുന്നു. എന്നാൽ 2,000 മുതിർന്നവരിൽ നടത്തിയ ഗവേഷണത്തിൽ 54 ശതമാനം പേരിലും ഈ ലക്ഷണങ്ങളിൽ ഭൂരിഭാഗവും മോശം ഹൃദയാരോഗ്യവുമായി ബന്ധപ്പെടുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

പകുതി പേർക്കും മുമ്പ് ഈ ലക്ഷണങ്ങളിൽ ഒന്നെങ്കിലും അനുഭവപ്പെട്ടിട്ടുണ്ട്. ജീവിതശൈലി ഘടകങ്ങൾ ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും ഇത് എങ്ങനെ തടയാമെന്നും ഗവേഷണത്തിൽ പ്രത്യേക താൽപ്പര്യമുള്ള ഡോ. അമീത് ബഖായ്, ആരോഗ്യമുള്ള ഹൃദയമുള്ള ഒരു മുതിർന്നയാൾക്ക് ശ്വാസംമുട്ടാതെ രണ്ട് പടികൾ കയറാനും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ടോയ്‌ലറ്റിൽ കുത്തിയിരിക്കാനും കഴിയുമെന്ന് വെളിപ്പെടുത്തി.അതുപോലെ, ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക് 20 സെക്കൻഡ് നേരത്തേക്ക് ശ്വാസം സുഖമായി പിടിച്ചു നിർത്താൻ കഴിയണം.

വളരെ വൈകുന്നത് വരെ നമ്മൾ പലപ്പോഴും നമ്മുടെ ഹൃദയാരോഗ്യത്തെയും അതിന്റെ സൂചനകളെയും അവഗണിക്കുന്നുവെന്നാണ് ഡോക്ടറുടെ അഭിപ്രായം.ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പലപ്പോഴും ക്രമേണ വഷളായേക്കാം, ഒരു ദിവസം നിങ്ങൾക്ക് കൂടുതൽ സങ്കീർണ്ണമായ ഒരു പ്രശ്നം ഉണ്ടാകുന്നതുവരെ അത് ചെന്നെത്തിയേക്കാം.നിങ്ങൾ മുന്നറിയിപ്പ് സൂചനകൾ ശ്രദ്ധിച്ചിരുന്നെങ്കിൽ അത് ഒഴിവാക്കാമായിരുന്നു.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കാം.  രണ്ട് പടികൾ കയറാൻ കഴിയാത്തത് ശ്വാസകോശ സംബന്ധമായ അസുഖമോ, ഫിറ്റ്നസ് കുറവോ, ശരീരഭാരം കൂടുന്നതോ ആകാം, പക്ഷേ കൊറോണറി ആർട്ടറി രോഗമോ, ഹൃദയ വാൽവ് പ്രശ്നങ്ങളോ, ക്രമരഹിതമായ ഹൃദയ താളമോ പോലുള്ള കാരണങ്ങളാൽ ഉണ്ടാകാം.
എന്തായാലും ഈ സൂചനകള്‍ അവഗണിക്കാതിരിക്കുക.ഹൃദയാരോഗ്യത്തിന് ജീവന്‍റെ വിലയുണ്ടെന്ന് മനസ്സിലാക്കുക .

Latest