Connect with us

Idukki

തേനീച്ചയുടെ കുത്തേറ്റ് ചികിത്സിലായിരുന്ന വയോധിക മരിച്ചു

നെടുങ്കണ്ടം അമ്പതേക്കര്‍ പനച്ചിക്കമുക്കത്തില്‍ എം എന്‍ തുളസിയാണ് മരിച്ചത്.

Published

|

Last Updated

ഇടുക്കി | നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് ചികിത്സിലായിരുന്ന വയോധിക മരിച്ചു. അമ്പതേക്കര്‍ പനച്ചിക്കമുക്കത്തില്‍ എം എന്‍ തുളസിയാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ച കുത്തിയതിനെ തുടര്‍ന്നുള്ള ആടിന്റെ നിലവിളി കേട്ട് നോക്കാന്‍ പോയപ്പോഴാണ് സംഭവം.

തേനീച്ചകള്‍ തുളസിയെ തുരുതുരാ കുത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തുളസി ഇന്ന് മരണപ്പെടുകയായിരുന്നു.