Connect with us

Kerala

പുന്നോലില്‍ ഹരിദാസന്‍ വധം: ഒരാള്‍ കൂടി അറസ്റ്റില്‍

ഇയാള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനാണ്.

Published

|

Last Updated

കണ്ണൂര്‍  | തലശേരി പുന്നോലില്‍ സി പി എം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കേസില്‍ ആത്മജന്‍ എന്ന ആളെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനാണ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

മൂന്ന് പേര്‍ കൂടി കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായിരുന്നു. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രജിത്, പ്രതീഷ്, ദിനേഷ് എന്നിവരാണ കഴിഞ്ഞ ദിവസം പിടിയിലായത്.

മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍, ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും വെട്ടേറ്റിരുന്നു.ഹരിദാസിന്റെ ഇടതുകാല്‍ അറുത്തു വലിച്ച് എറിഞ്ഞിരുന്നു. ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിരുന്നു.

 

Latest