Kerala
ഹരിദാസന്‍ വധം; പ്രതിയെ ഫോണില്‍ വിളിച്ച പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം
തലശ്ശേരി | തലശ്ശേരിയിലെ സി പി എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. കണ്ണവം പോലീസ് സ്‌റ്റേഷനിലെ സി പി ഒ. സുരേഷിനെയാണ് ചോദ്യം ചെയ്തത്. സംഭവം നടന്ന ദിവസം പ്രതി ലിജേഷിനെ സുരേഷ് ഫോണില്‍ വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോലീസുകാരന്റെ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തു.
എന്നാല്‍, ലിജേഷ് ബന്ധുവാണെന്നും ആ നിലയിലാണ് വിളിച്ചതെന്നും സുരേഷ് മൊഴി നല്‍കിയതായാണ് വിവരം.







