Connect with us

haridasan murder

ഹരിദാസ് വധം: മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അറസ്റ്റിലായവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍

Published

|

Last Updated

കണ്ണൂര്‍ | സി പി എം പ്രവര്‍ത്തകനായ തലശ്ശേരി പുന്നോല്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രജിത്ത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ പ്രജിത് ബി ജെ പി മണ്ഡലം പ്രസിഡന്റാണ്. കേസിന്റെ ഗൂഢാലോചനയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്ന ബി ജെ പി തലശ്ശേരി നഗരസഭ കൗണ്‍സിലര്‍ ലിജേഷും കൊലപാതക സംഘത്തിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ഗൂഢാലോചന കുറ്റം ചുമത്തി നേരത്തെ ഏഴുപേരെ പോാലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നാല് പേരുടെ അറസ്റ്റായിരുന്നു രേഖപ്പെടുത്തിയത്. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റു നാലുപേര്‍.

 

 

 

Latest