Saudi Arabia
ഹജ്ജ്: വിശിഷ്ട സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥരെ ആദരിച്ചു
ആഭ്യന്തര മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ജനറല്‍ ഇന്റലിജന്‍സ് പ്രസിഡന്‍സി എന്നിവയില്‍ നിന്നുള്ള സൈനിക ഏജന്‍സികളിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്.

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ ഹജ്ജ് സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കിയ ഉദ്യോഗസ്ഥര്‍, ഹജ്ജ് വേളയില്‍ വിശിഷ്ട സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍, സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുടെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ജനറല്‍ ഇന്റലിജന്‍സ് പ്രസിഡന്‍സി എന്നിവയില്‍ നിന്നുള്ള സൈനിക ഏജന്‍സികളിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്.
മക്കയില്‍ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സുരക്ഷാ മേഖലകളുടെ കമാന്‍ഡര്‍മാര്‍, ഹജ്ജ് സുരക്ഷാ സേനകള്‍, സൈനിക-സുരക്ഷാ ഏജന്‍സികള്‍ പങ്കെടുത്തു