International
ഹജ്ജ്: സേവന രംഗത്തുണ്ടായത് 4,20,070 പേര്‍
കണക്ക് പുറത്തുവിട്ട് സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ്

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ ഹാജിമാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനായി സുരക്ഷാ ഏജന്‍സികള്‍ ഉള്‍പ്പെടെ പൊതു- സ്വകാര്യ മേഖലകളില്‍ നിന്നുള്ള 420,070 പേര്‍ സേവനം ചെയ്തതായി സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
1,673,230 തീര്‍ഥാടകരാണ് ഹജ്ജ് കര്‍മത്തിനായി പുണ്യ ഭൂമിയിലെത്തിയത്. തീര്‍ഥാടകരുടെ സേവന രംഗത്തുണ്ടായവരില്‍ 92% പുരുഷന്മാരും എട്ട് ശതമാനം സ്ത്രീകളുമാണ്. ഉയര്‍ന്ന അളവിലുള്ള വിശ്വാസ്യതയും കൃത്യതയും നല്‍കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഡാറ്റകള്‍ തയ്യാറാക്കിയതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വൃത്തങ്ങള്‍ പറഞ്ഞു.
---- facebook comment plugin here -----