Connect with us

Kozhikode

പത്ത് ഖുര്‍ആന്‍ പരായണ ശൈലികളും (അശറ ഖിറാഅത്ത്) സ്വയത്തമാക്കി മഅദിന്‍ പൂര്‍വ വിദ്യാര്‍ഥി

അതിനു പുറമെ ലോക പ്രശസ്ത യൂണിവേഴ്‌സിറ്റിയായ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഉന്നത റാങ്കോടെ ബിരുദം നേടിയതും ഇരട്ടിമധുരമായി.

Published

|

Last Updated

മേല്‍മുറി| വിശുദ്ധ ഖുര്‍ആനിലെ പത്ത് അംഗീകൃത ഖിറാഅത്തുകളും ഹിഫ്‌ളോടെ സ്വായത്തമാക്കി ഖുര്‍ആന്‍ പാരായണ വിജ്ഞാനത്തില്‍ അപൂര്‍വ നേട്ടം കൈവരിച്ച് മഅദിന്‍ അക്കാദമി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് പൂര്‍വ വിദ്യാര്‍ഥി ഹാഫിസ് സുഹൈല്‍. ഈജിപ്തിലെ പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനായ ശൈഖ് നബീലിന്റെ കീഴിലാണ് സുഹൈല്‍ പത്ത് ഖിറാഅത്തുകളിലെയും പഠനം ഹിഫ്‌ളോടെ പൂര്‍ത്തിയാക്കിയത്.

അതിനു പുറമെ ലോക പ്രശസ്ത യൂണിവേഴ്‌സിറ്റിയായ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഉന്നത റാങ്കോടെ ബിരുദം നേടിയതും ഇരട്ടിമധുരമായി. ബാച്ചിലര്‍ ഇന്‍ ഫൗണ്ടേഷന്‍സ് ഓഫ് റിലീജ്യന്‍ കോഴ്സില്‍ അഖീദ ആന്‍ഡ് ഫിലോസഫി വിഭാഗത്തിലാണ് മികച്ച അക്കാദമിക നേട്ടത്തോടെ പഠനം പൂര്‍ത്തിയാക്കിയത്.

ഖുര്‍ആനിന്റെ പത്ത് അംഗീകൃത പാരായണ രീതികളായ ഖിറാഅത്തുകളെ ഹിഫ്‌ളിലൂടെ സ്വായത്തമാക്കുന്നതിനൊപ്പം ഇസ്ലാമിക വിജ്ഞാനീയങ്ങളിലെ ഉന്നത പഠനത്തിലും മികവ് തെളിയിച്ച സുഹൈലിന്റെ നേട്ടം പരമ്പരാഗത ഖുര്‍ആന്‍ വിജ്ഞാനവും ആധുനിക അക്കാദമിക പഠനവും സമന്വയിപ്പിക്കുന്ന മാതൃകയാണ്.

ഖുര്‍ആന്‍ പാരായണ വിജ്ഞാനത്തിലും ഇസ്ലാമിക അക്കാദമിക രംഗത്തും ഒരുപോലെ മികവ് തെളിയിച്ച സുഹൈലിന്റെ നേട്ടം മേല്‍മുറിക്കും മഅ്ദിന്‍ അക്കാദമിക്കും അഭിമാനമായി. സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറിയും മഅദിന്‍ അക്കാദമി കര്‍മശാസ്ത്ര വിഭാഗം തലവനുമായ പി ഇബ്റാഹീം ബാഖവി- സി കെ ഹഫ്സ ദമ്പതികളുടെ മകനാണ്.

Content Highlights: Hafiz Suhail, an alumnus of Ma’din Academy, mastered ten Qiraat with hifz under Sheikh Nabeel in Egypt. He also graduated with top rank in Aqidah and Philosophy from Al Azhar University. His achievement bridges traditional Quranic scholarship and higher academic study.

Latest