Kerala
ഗുജറാത്ത് മദ്യ ദുരന്തം; മരണം 24 ആയി, ചികിത്സയിലുള്ള പലരുടേയും നില ഗുരുതരം
45 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്
		
      																					
              
              
            അഹമ്മദാബാദ് | ഗുജറാത്തില്‍ വ്യാജ മദ്യദുരന്തത്തില്‍ മരണം 24 ആയി ഉയര്‍ന്നു. 45 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് അറിയുന്നത്.
വ്യാജ മദ്യം വിറ്റതിന് ഒരാളെ അറസ്റ്റ് ചെയ്യുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ദുരന്തത്തില്‍പ്പെട്ടത്. തിങ്കളാഴ്ചയാണ് പലരും വ്യാജമദ്യം വാങ്ങി കഴിച്ചത്. സംഭവം അന്വേഷിക്കന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എടിഎസും സമാന്തരമായി അന്വേഷിക്കും. മദ്യം നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



