Connect with us

Kerala

പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി

പാര്‍ക്ക് ഭാഗികമായി തുറക്കാനാണ് അനുമതി നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം| പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. പാര്‍ക്ക് ഭാഗികമായി തുറക്കാനാണ് അനുമതി നല്‍കിയത്. ആദ്യം കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന് നല്‍കും. ഘട്ടം ഘട്ടമായി പാര്‍ക്ക് മുഴുവന്‍ തുറക്കാനാണ് നീക്കം.

ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ക്ക് നില്‍ക്കുന്ന സ്ഥലം നിരപ്പുള്ളതും പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്തതെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റൈഡുകളുടെയും കോണ്‍ക്രീറ്റ് ഭിത്തിയുടെയും ബലം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2019ലാണ് പാര്‍ക്ക് പൂട്ടിയത്.

 

 

---- facebook comment plugin here -----

Latest