governor& govt conflicut
ഗവര്‍ണര്‍ ആര്‍ എസ് എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തുന്നു
ആരിഫ് മുഹമ്മദ് ഖാന്‍- മോഹന്‍ ഭഗവത് കൂടിക്കാഴ്ച തൃശൂരിലെ പ്രാദേശിക ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍

തൃശൂര്‍ | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആര്‍ എസ് എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭഗവതും കൂടിക്കാഴ്ച നടത്തുന്നു. തൃശൂര്‍ ആനക്കല്ലില്‍ ആര്‍ എസ് എസ് പ്രാദേശിക നേതാവിന്റെ വീട്ടില്‍വെച്ചാണ് കൂടിക്കാഴ്ച. രാത്രി 7.45നാണ് ഗവര്‍ണര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍റെ വീട്ടിലെത്തിയത്. ആര്‍ എസ് എസിന്റെ വിവിധ പരിപാടികളില്‍ സംബന്ധിക്കാനായെത്തിയ മോഹന്‍ ഭഗവത് കഴിഞ്ഞ രണ്ട് ദിവസമായി കൂടിക്കാഴ്ച നടക്കുന്ന പ്രവര്‍ത്തകന്‍റെ വീട്ടിലാണ് താമസിക്കുന്നത്. കൂടിക്കാഴ്ച 30 മിനുട്ട് നീണ്ടുനിന്നു. മാധ്യമങ്ങളെ കൂടിക്കാഴ്ച നടന്ന വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല. കൂടിക്കാഴ്ച സംബന്ധിച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതെ അദ്ദേഹം മടങ്ങി. കേരളത്തിലെ ആര്‍ എസ് എസ് നേതാക്കളും കൂടിക്കാഴ്ച നടന്ന വീട്ടിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട് .
കേരളത്തില്‍ സര്‍ക്കാറിനെതിരെ ഗവര്‍ണര്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ഗവര്‍ണര്‍ ബി ജെ പിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഇടപെടലുകളാണ് സംസ്ഥാനത്ത് നടത്തുന്നതെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തില്‍കൂടിയാണ് കൂടിക്കാഴ്ചക്ക് പ്രാധാന്യം ഏറുന്നത്.