Connect with us

Kerala

'എന്റെ കോലമല്ലേ കത്തിച്ചുള്ളൂ, അവർ എത്രയോ പേരെ കൊന്നിട്ടുണ്ട്' - എസ് എഫ് ഐ എ വിമർശിച്ച് ഗവർണർ

മുഖ്യമന്ത്രിയാണ് പ്രതിഷേധം ആസൂത്രണം ചെയ്തതെന്നും ഗവർണർ

Published

|

Last Updated

തിരുവനന്തപുരം | കണ്ണൂരിൽ തന്റെ കോലം കത്തിച്ച എസ് എഫ് ഐ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് ഗഗർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ കോലം മാത്രമല്ലേ കത്തിച്ചുള്ളൂ, കണ്ണൂരിൽ അവർ എത്രയോ പേരെ കൊന്നിട്ടുണ്ടെന്നും അത് അവരുടെ സംസ്കാരമാണെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയാണ് പ്രതിഷേധം ആസൂത്രണം ചെയ്തത്. അദ്ദേഹമാണ് സമരക്കാരെ പിന്തുണക്കുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലാതെ ഇത് നടക്കില്ല. അവർ തന്നെ ലക്ഷ്യംവെക്കുകയാണെന്നും ഗവർണർ പറഞ്ഞു.

പുതുവർഷത്തലേന്ന് കണ്ണൂർ പയ്യാമ്പലം ബീച്ചിലാണ് എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറുടെ 30 അടി ഉയരത്തിലുള്ള കോലം കത്തിച്ചത്. സംഭവത്തിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ കണ്ടാലറിയാവുന്ന 20 പ്രവർത്തകർക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.