Kuwait
കുവൈത്തില്‍ വിവിധ കോടതി ഫീസുകള്‍ പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്
52 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് കോടതി ഫീസ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്.

കുവൈത്ത് സിറ്റി | കുവൈത്തില്‍ വിവിധ കോടതി ഫീസുകള്‍ പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാറിന്റെ ഉത്തരവ് നിലവില്‍ വന്നു. 52 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് കോടതി ഫീസ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്.
നിയമനടപടികളുടെ ഗൗരവം ഉയര്‍ത്തുക, അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമായ കേസുകള്‍ക്കെതിരെ നടപടി കൈക്കൊള്ളുക, കോടതിയേതര തര്‍ക്ക പരിഹാര ബദല്‍ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുക, എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് പുതിയ ഫീസ് നിരക്ക് നടപ്പിലാക്കുന്നത്. അരനൂറ്റാണ്ടിനിടയില്‍ ഉണ്ടായ പണപ്പെരുപ്പം, ആളോഹരി വരുമാനത്തിലും സേവന ഇനത്തിലും ഉള്ള ചെലവ് വര്‍ധന മുതലായ കാര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് ഇത്തരം ഒരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
കേസുകളുടെ ബാഹുല്യം, വിചാരണ സമയങ്ങള്‍ക്ക് നേരിടുന്ന കാലതാമസം എന്നിവ കുറയ്ക്കുന്നതിനും കോടതി ഇതര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള അനുരഞ്ജന ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നിരക്ക് വര്‍ധന സഹായകമാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.