Connect with us

Kerala

ഇ ഓഫീസ് ആകാനൊരുങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

സാധാരണ ഫയല്‍ നീക്കത്തില്‍ നിന്നും വ്യത്യസ്തമായി മിനിറ്റുകള്‍ കൊണ്ട് ഫയല്‍ നീക്കം സാധ്യമാകും എന്നതാണ് ഇ ഓഫീസിന്റെ ഏറ്റവും വലിയ പ്രത്യേകത.

Published

|

Last Updated

നി സെക്രട്ടേറിയേറ്റിലെ മാതൃകയിലാവും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഫയല്‍ നീക്കം. ഇ ഓഫീസ് വഴിയാണ് ഇത്‌ നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ഇതിലൂടെ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് ഫയലുകള്‍ ഒഴിവാക്കാനാവുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. സാധാരണ ഫയല്‍ നീക്കത്തില്‍ നിന്നും വ്യത്യസ്തമായി മിനിറ്റുകള്‍ കൊണ്ട് ഫയല്‍ നീക്കം സാധ്യമാകും എന്നതാണ് ഇ ഓഫീസിന്റെ ഏറ്റവും വലിയ പ്രത്യേകത. സമയലാഭം മാത്രമല്ല ഇത് കൂടുതല്‍ സുതാര്യവുമായിക്കും. ഫയല്‍ ആരുടെ കയ്യിലൊണെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നു.സുതാര്യമാവുന്നതിനനുസരിച്ച് തെറ്റായ പ്രവണതകള്‍ കൃത്യമായി കണ്ടെത്താന്‍ കഴിയുന്നു.ഏഴായിരത്തോളം വരുന്ന ഉദ്യോഗസ്ഥര്‍, നൂറു കണക്കിനു വരുന്ന സബ് ഡിവിഷന്‍, ഡിവിഷന്‍, സെക്ഷന്‍ ഓഫീസുകള്‍ ഇവയൊക്കെ കോര്‍ത്തിണക്കാന്‍ സാധിക്കുന്നു.സമയബന്ധിതമായി കാര്യങ്ങള്‍ നടപ്പാക്കുന്നതു കൊണ്ടു തന്നെ കാര്യങ്ങള്‍ പെട്ടന്ന് ജനങ്ങളിലേക്ക് എത്തുന്നു.

കേന്ദ്ര ഐ.ടി മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിവ് സെന്റര്‍ സജ്ജമാക്കിയ ഏറ്റവും പുതിയ ഇ ഓഫീസ് സോഫ്റ്റവെയര്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. പല ഓഫീസുകളും കത്തുകള്‍ അയക്കുന്നതിനു കാലതാമസം എടുക്കുന്നുണ്ട് എന്നാല്‍ ഇതെല്ലാം ഇ ഓഫീസ് വരുന്നതോടു കൂടി സമയബന്ധിതമാവും. കത്തുകള്‍, ഉത്തരവുകളെല്ലാം ഇനി ഇ ഓഫീസ് വഴിയാകും. ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനവും ഇ ഓഫീസ് സോഫ്റ്റവെയറില്‍ ഉണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് കേരളത്തില്‍ ഇ ഓഫീസ് ലക്ഷ്യം വെക്കുന്നത്.