Connect with us

Kerala

ഗുണ്ട കടുവ ശഫീഖ് വീണ്ടും പിടിയില്‍

പത്ത് ദിവസത്തെ പരോളിലിറങ്ങിയ പ്രതി രണ്ട് വർഷമായി ജയിലില്‍ പോകാതെ മുങ്ങിനടക്കുകയായിരുന്നു

Published

|

Last Updated

കൊച്ചി | കുപ്രസിദ്ധ ഗുണ്ട കടുവ ശഫീഖ് വീണ്ടും പോലീസ് പിടിയിലായി. ആലുവ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിസാഹസികമായി ആലുവ തായിക്കാട്ടുകര സ്വദേശിയായ ശഫീഖിനെ പിടികൂടിയത്.

പത്ത് ദിവസത്തെ പരോള്‍ കിട്ടിയ പ്രതി രണ്ട് വര്‍ഷമായി തിരികെ ജയിലില്‍ പ്രവേശിക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം രാത്രി ചവറുപാടം ഭാഗത്ത് നിന്നാണ് പിടിച്ചത്. പ്രതി സഞ്ചരിച്ച കാര്‍ പോലീസ് വളഞ്ഞപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി ഇരുട്ടില്‍ ഓടി മറഞ്ഞെങ്കിലും പിന്തുടര്‍ന്ന് സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്.

 

---- facebook comment plugin here -----

Latest