Connect with us

Ongoing News

സ്മാര്‍ട്ട് വാച്ചുമായി ഗൂഗിള്‍; അവതരണം അടുത്ത വര്‍ഷം

ഗൂഗിള്‍ അടുത്തിടെ സ്മാര്‍ട്ട് വാച്ച് നിര്‍മാതാക്കളായ ഫിറ്റ്ബിറ്റിനെ ഏറ്റെടുത്തിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| സ്മാര്‍ട്ട് വാച്ച് വിപണി പിടിച്ചെടുക്കാന്‍ പുതിയ ഉത്പന്നം ഗൂഗിള്‍ 2022 അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ സ്മാര്‍ട്ട് വാച്ച് രോഹന്‍ എന്ന രഹസ്യ നാമത്തില്‍ ഒരു സ്മാര്‍ട്ട് വാച്ച് ഗൂഗിളിന്റെ പണിപ്പുരയില്‍ തയ്യാറാകുന്നതായി ഇന്‍സൈഡര്‍ പുറത്ത് വിട്ട ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗൂഗിള്‍ സ്മാര്‍ട്ട് വാച്ചില്‍ വിയര്‍ ഒഎസ് ഫീച്ചര്‍ ചെയ്യാനാണ് സാധ്യത. സ്മാര്‍ട്ട് വാച്ചുകള്‍ പോലെ അണിയാവുന്ന ഗാഡ്ജറ്റുകള്‍ക്കായി വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് ഒഎസ് ആണ് വിയര്‍ ഒഎസ്. അടുത്ത വര്‍ഷം തിരഞ്ഞെടുത്ത വിപണികളില്‍ ഗൂഗിള്‍ തങ്ങളുടെ സ്മാര്‍ട്ട് വാച്ചുകള്‍ അവതരിപ്പിക്കാനാണ് സാധ്യത.

ഗൂഗിള്‍ സ്മാര്‍ട്ട് വാച്ചിന് റൗണ്ട് ഡിസ്‌പ്ലേ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിസിക്കല്‍ ബെസലുകള്‍ ഒഴിവാക്കുമെന്നും പറയപ്പെടുന്നു. സാംസങ് ഗാലക്സി വാച്ച് 4-മായി താരതമ്യപ്പെടുത്താവുന്ന വിധത്തിലാണ് ഗൂഗിള്‍ സ്മാര്‍ട്ട് വാച്ചിന്റെ ഡിസൈന്‍. ഗാലക്‌സി വാച്ചുകളെ അപേക്ഷിച്ച് കൂടുതല്‍ എലഗന്റും ഫാഷനബിളുമായ ഡിസൈനായിരിക്കും ഗൂഗിള്‍ സ്മാര്‍ട്ട് വാച്ചിനുണ്ടായിരിക്കുക.

ഗൂഗിള്‍ അടുത്തിടെ സ്മാര്‍ട്ട് വാച്ച് നിര്‍മാതാക്കളായ ഫിറ്റ്ബിറ്റിനെ ഏറ്റെടുത്തിരുന്നു. പുതിയ ഗൂഗിള്‍ സ്മാര്‍ട്ട് വാച്ച് ഗൂഗിളിന്റെ സോഫ്റ്റ്വെയറിന്റെയും ഫിറ്റ്ബിറ്റിന്റെ ഹാര്‍ഡ്വെയറിന്റെയും മികച്ച സംയോജിപ്പിക്കല്‍ ആയിരിക്കും. ഗൂഗിള്‍ സ്മാര്‍ട്ട് വാച്ച് ലോഞ്ച് ഹെല്‍ത്ത് ആന്റ് സ്മാര്‍ട്ട് വാച്ച് വിപണിയില്‍ ആപ്പിളിന്റെ ആധിപത്യം തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗൂഗിള്‍ സ്മാര്‍ട്ട് വാച്ച് 2022 ല്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. പക്ഷെ ഇത് വരെ ലോഞ്ച് ടൈംലൈന്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

 

 

 

Latest