Connect with us

Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ 34 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി; തലശ്ശേരി സ്വദേശി കസ്റ്റഡിയില്‍

അടിവസ്ത്രത്തിനുള്ളില്‍ തേച്ചുപിടിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്. 34 ലക്ഷം രൂപ വിലവരുന്ന 554 ഗ്രാം സ്വര്‍ണമാണ് യാത്രക്കാരനില്‍ നിന്നും പിടികൂടിയത്.

സംഭവത്തില്‍ തലശ്ശേരി സ്വദേശി ഷംസീറിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

അടിവസ്ത്രത്തിനുള്ളില്‍ തേച്ചുപിടിപ്പിച്ച നിലയിലാGണ് സ്വര്‍ണം കണ്ടെത്തിയത്.

Latest